Trending

ഇതാണാ ഭാ​ഗ്യശാലി... തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം TH 577825 നമ്പർ ടിക്കറ്റിന്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടിയ ടിക്കറ്റിന്റെ ഉടമ ആരെന്നാണ് ഇനി അറിയേണ്ടത്. ശനിയാഴ്‌ച പകൽ ഒന്നിന്‌ തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലാണ് തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് നിര്‍വഹിച്ചത്. പൂജാ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.


രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കുന്നു. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്‌.


ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തിൽ നേരത്തെ നറുക്കെടുപ്പ് തീയതി മാറ്റിവച്ചിരുന്നു. 500 രൂപയുടെ 75 ലക്ഷം ടിക്കറ്റുകളാണ്‌ വിൽപനയ്‌ക്കെത്തിച്ചിരുന്നത്‌.


300 രൂപയാണ് പൂജാ ബമ്പറിന്റെ വില. ഒന്നാം സമ്മാനം 12 കോടി രൂപ. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്‌ക്കും മൂന്നാം സമ്മാനം അഞ്ചുലക്ഷം വീതം 10 പേര്‍ക്കും (ഓരോ പരമ്പരയിലും രണ്ട് വീതം), നാലാം സമ്മാനം മൂന്ന്‌ ലക്ഷം വീതം അഞ്ച്‌ പരമ്പരകള്‍ക്കും അഞ്ചാം സമ്മാനം രണ്ടുലക്ഷം വീതം അഞ്ച്‌ പരമ്പരകള്‍ക്കും നല്‍കും. നവംബർ 22-നാണ് നറുക്കെടുപ്പ്‌

Post a Comment

Previous Post Next Post