Trending

പ്രിൻസിപ്പലിന്റെ ധിക്കാര നടപടി: കെ എസ് ടി എ താമരശ്ശേരി സബ് ജില്ലാ കമ്മിറ്റി അപലപിച്ചു


 താമരശ്ശേരി :പുതുപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസ് തന്റെ സഹപ്രവർത്തകനായ സിബിൻ ആന്റണിയെ ഭീഷണിപ്പെടുത്തുകയും  പല്ല് അടിച്ചുപൊഴിക്കും എന്ന് പറഞ്ഞ് പല രീതിയിൽ ആക്ഷേപിക്കുകയും ചെയ്തതിനെ കെ എസ് ടി എ താമരശ്ശേരി സബ് ജില്ലാ കമ്മിറ്റി യോഗം അപലപിച്ചു. രണ്ടുവർഷത്തോളമായി സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും വളരെ പരുഷമായ രീതിയിൽ പെരുമാറുകയും സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. പിടിഎ  കമ്മിറ്റിയെ നിരന്തരമായി വെല്ലുവിളിക്കുന്നതും സ്ഥിരം സംഗതിയായി മാറിയിട്ടുണ്ട്. പ്രിൻസിപ്പലിനെതിരെ വിദ്യാർത്ഥികളും അധ്യാപകരും ആർ.ഡി ഡിക്ക് പരാതി നൽകിയതിനുള്ള പകപോക്കലാണ് അവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. സിബിൻ ആന്റണിയോട് വിദ്യാലയത്തിലെത്തിയ നാൾ മുതൽ  ശത്രുതാപരമായ മനോഭാവമാണ് ടീച്ചർ പുലർത്തുന്നത്. എൻഎസ്എസ് ക്യാമ്പിനെ കുറിച്ച് സംസാരിക്കുന്നതിനായി പ്രിൻസിപ്പലിനെ വിളിച്ച സിബിൻ ആന്റണിയെ നീചമായ ഭാഷയിൽ ഭീഷണിപ്പെടുത്തുന്ന ഫോൺ കോൾ കഴിഞ്ഞ ദിവസം വാർത്താ ചാനലുകളിൽ പ്രചരിച്ചതിനുശേഷമാണ് വിദ്യാലയത്തിലെ തികച്ചും  മോശമായ സാഹചര്യം പുറംലോകമറിയുന്നത്. പ്രിൻസിപ്പൽ പ്രിയ പ്രോത്താസിസിന് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആർ.ഡി.ഡിയോടും ബന്ധപ്പെട്ട അധികാരികളോടും കെ എസ് ടി എ ആവശ്യപ്പെട്ടു. സബ്ജില്ലാ പ്രസിഡണ്ട്  ഇൽസാജ് പി അധ്യക്ഷത വഹിച്ച യോഗത്തിൽ സബ്ജില്ലാ സെക്രട്ടറി ബേർലി മാത്യൂസ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന, ജില്ല, സബ്ജില്ലാ ഭാരവാഹികൾ പ്രമേയത്തെ പിന്തുണച്ചുകൊണ്ട് സംസാരിച്ചു.

Post a Comment

Previous Post Next Post