Trending

വയോജന ഉല്ലാസ യാത്രയ്ക്ക് സ്വീകരണം നൽകി.

 

താമരശ്ശേരി: 85 ഓളം ബസ്സുകളിലായി
മലപ്പുറം നഗരസഭയിലെ മുവ്വായിരത്തിലധികം  വയോജനങ്ങളുമായി വയനാട്ടിലേക്ക്   ഉല്ലാസയാത്രക്ക് എത്തിയ സംഘത്തിന്  ചുരം ഗ്രീൻ ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ അടിവാരത്ത് സ്വീകരണം നൽകി.


ചുരം ഗ്രീൻ ബ്രിഗേഡ് പ്രസിഡൻ്റ് മുഹമ്മദ് എരഞ്ഞോണ പൊന്നാടയണിച്ചാണ് സംഘത്തെ സ്വീകരിച്ചത് . തുടർന്ന് ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാർ ചുരത്തിലെ ഓരോ വളവുകളിലും എത്തി ഗതാഗതം നിയന്ത്രിച്ചു. യാതൊരു വിധ  തടസ്സങ്ങളുമില്ലാതെ ബസ്സുകൾ ചുരം കയറി. 


 ചരിത്രത്തിലാദ്യമായാണ് ഇത്രയധികം വയോജനങ്ങൾ ഒന്നിച്ച്  ഉല്ലാസയാത്ര സംഘടിപ്പിക്കുന്നതെന്ന് മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു.

 ഗ്രീൻ ബ്രിഗേഡ് ജനറൽ സെക്രട്ടറി ഷൗക്കത്ത് എലിക്കാടാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. 40 ബസുകളിലെ വയോജനങ്ങളെ പൂക്കോട് തടാകത്തിലും 45 ബസുകളിലെ യാത്രക്കാർ കാരാപ്പുഴ ഡാമും സന്ദർശിച്ചു.വൈകുന്നേരത്തോടു കൂടി എല്ലാവരും മലപ്പുറത്തേക്ക് തിരിച്ചു.

Post a Comment

Previous Post Next Post