താമരശ്ശേരി: മലപ്പുറം നഗരസഭയിൽ നിന്നും വയനാട്ടിലേക്ക് ഉല്ലാസയാത്രക്കായി എത്തിയ സംഘത്തെ ചുരം സംരക്ഷണ സമിതി സ്വീകരിച്ചു.
ചുരം നാലാം വളവിൽ ചുരം സംരക്ഷണ സമിതി പ്രസിഡൻറ് മൊയ്തു മുട്ടായിയുടെ നേതൃത്വത്തിലാണ് സ്വീകരണമൊരുക്കിയത്.
85 ഓളം ബസ്സുകളിലായി മുവ്വായിരത്തിൽ അധികം ആളുകളാണ് ചുരം കയറിയത്. വൈകുന്നേരത്തോടെ സംഘം മടങ്ങി.