Trending

പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു.


താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മജിയുടെ ജൻമ ദിനത്തിൽ അന്താരാഷ്ട്ര അഹിംസ ദിനത്തിൽ പലസ്തീൻ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിച്ചു. കെ.പി.സി.സി മെമ്പർ പി.സി.ഹബീബ് തമ്പി ഉൽഘാടനം ചെയ്തു.നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.ഗാന്ധി പാർക്കിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ബാലകൃഷ്ണൻ പുല്ലങ്ങോട്, സത്താർ പള്ളിപ്പുറം,,കെ.പി കൃഷ്ണൻ, ഖദീജ സത്താർ, കാവ്യ.വി.ആർ, സി.മുഹ്സിൻ, സുമാരാജേഷ് , വി.കെ.എ.കബീർ, ഷീജ ദിലീപ്, രാജേഷ് കോരങ്ങാട്,  വി.ശിവദാസൻ, സുരേന്ദ്രൻ വിളയറച്ചാലിൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post