Trending

ഡിജിറ്റൽ ലേണിംഗ് സ്പേസ് (CDLS) ഓഫീസ് ഉദ്ഘാടനം ചെയ്തു.

താമരശ്ശേരി: ഡിജിറ്റൽ നൈപുണ്യവികസനത്തിനും സ്റ്റാർട്ടപ്പ് സംസ്‌കാരത്തിന് ഉണർവ് നൽകുന്നതിനുമായി താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി ഡിജിറ്റൽ ലേണിംഗ് സ്പേസ് (CDLS) ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ 28 ന് (ചൊവ്വാഴ്ച) നടന്നു.

താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

താമരശ്ശേരി ചെയർമാൻ, വികസന കാര്യ സ്റ്റാൻറിംങ്ങ് കമ്മറ്റി , എം. ടി. അയ്യൂബ് ഖാൻ ചടങ്ങിൽ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം ടി. കെ. പ്രൊജക്റ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.

വൈസ് പ്രസിഡന്റ് സൗദ ബീവി, ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംങ്ങ് കമ്മറ്റി ,കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് എ. കെ. കൗസർ, ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംങ്ങ് കമ്മറ്റി , താമരശ്ശേരി ഗ്രാമപഞ്ചായത്ത് ജോസഫ് മാത്യു, ചെയർപേഴ്സൺ , ക്ഷേമകാര്യ സ്റ്റാൻറിംങ്ങ് കമ്മറ്റി മഞ്ജിത കെ. കെ, ഖദീജ സത്താർ, ആയിഷ മുഹമ്മദ്, ഫസീല ഹബീബ്, ആർഷ്യ ബി എം, ബുഷ്‌റ അഷ്‌റഫ്, സ്റ്റാർട്ടപ്പ് മിഷൻ സീനിയർ ടെക്നോളജി ഫെലോ റോണി കെ. റോയ്, മുൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയ്സെൻ നെടുമ്പാല,  സി.ഡി.എസ്. ചെയർപേഴ്സൺ ജിൽഷ, എം സി നസീമുദ്ദീൻ,വി കെ അഷ്റഫ്,പി സി അഷ്റഫ്, നവാസ് മാസ്റ്റർ, I.H.R.D കോരങ്ങാട് പ്രിൻസിപ്പൽ ശ്രീമതി രാധിക, യൂത്ത് കോർഡിനേറ്റർ അൻഷാദ് മലയിൽ, പി ടി ബാപ്പു, എന്റർപ്രെണർ ആസിഫ് അലി പി പി  എന്നിവർ ആശംസ അറിയിച്ചു.

താമരശ്ശേരി ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിനു ഫ്രാൻസിസ് നന്ദി അറിയിച്ചു.

കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്തിന് കീഴിൽ ഡിജിറ്റൽ ലീർണിങ് സ്പേസ് എന്നൊരു പദ്ധതി ഇതാദ്യമായാണ്. സ്വപ്ന പദ്ധതി രൂപരേഖ തയ്യാറാക്കുന്നത് മുതൽ യാഥാർഥ്യമാക്കുന്നതുവരെ നിർണായക പങ്ക് വഹിച്ച മുൻ താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും നിലവിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കൂടിയായ ശ്രീ. ജയ്സെൻ  നെടുമ്പാലയെ ചടങ്ങിൽ ആദരിച്ചു.

"ആയിരത്തിൽ അഞ്ചുപേർക്കെങ്കിലും തൊഴിൽ സൃഷ്ടിക്കുക" എന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി  ആരംഭിച്ചിരിക്കുന്നത്.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ (KSUM) ലീപ് പദ്ധതിയുമായി സഹകരിച്ച് കോവർക്കിങ് സ്പേസ് ആയി പ്രവർത്തിക്കുന്നതിലൂടെ അഫൊർഡബിൾ വർക്സ്പേസ് എന്ന ആശയം മുൻ നിർത്തി യുവജനങ്ങൾക്കിടയിൽ സ്റ്റാർട്ടപ്പ് കൾച്ചർ പ്രോത്സാഹിപ്പിക്കുവാൻ ലക്ഷ്യമിടുന്നു. ഡിജിറ്റല് തൊഴില് മേഖലയില് പുതിയ സ്റ്റാര് ട്ടപ്പുകള് തുടങ്ങുന്നതിനും പ്രവൎത്തിക്കുന്നതിനും ഇവിടുത്തെസൌകൎയ്യങ്ങള് പ്രയോജനപ്പെടുത്താവുന്നതാണ്.

വൈഫൈ, LAN connectivity, cctv, reliable പവർ സപ്ലൈ, മീറ്റിംഗ് റൂം, controlled access, എൽ ഇ ഡി ഡിസ്പ്ലേ തുടങ്ങിയ സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. 

താമരശ്ശേരിയിലേയും പരിസരപ്രദേശങ്ങളിലേയും താമസക്കാരും ഐ ടി, ഡിജിറ്റൽ, റിമോട്ട് ജോലികൾ തുടങ്ങിയ തൊഴിൽ മേഖലകളിൽ അഭ്യസ്ത വിദ്യരും താൽപ്പര്യമുള്ളവരുമായ യുവജനങ്ങൾക്ക് പ്രസ്തുത തൊഴിൽ മേഖലകളിലെ പുതിയ അവസരങ്ങൾ പരിചയപ്പെടുന്നതിനും പുതിയ കാര്യങ്ങൾ ഇരുന്ന് പഠിക്കുന്നതിനും പരിശീലനം നടത്തുന്നതിനും ഇത്തരം മേഖലയിൽ പ്രവർത്തിക്കുന്ന മറ്റു പ്രൊഫഷണലുകളെ പരിചയപ്പെടാനും ആശയ വിനിമയം നടത്തുന്നതിനും വേണ്ടി ഒരു സ്പേസ് ഒരുക്കുക എന്ന ലക്ഷ്യത്തോടെ ലേർണിംഗ് സ്പേസ് ആയും CLDS പ്രവർത്തിക്കുന്നതാണ് . കൊച്ചി ടിങ്കർഹബ് ഫൗണ്ടേഷൻ (Tinkerhub Foundation Kochi) ന്റെ മാതൃകയിൽ ആയിരിക്കും cdls പ്രവര്തിക്കുന്നത് 

ഡിസൈനിങ്, content writing , റിമോട്ട് സപ്പോർട്ട് jobs , അക്കൗണ്ടിംഗ്/അഡ്മിനിസ്ട്രേഷൻ, web developement തുടങ്ങിയവ ഇവിടെ നിന്നും ആർജിക്കാവുന്ന ചില കഴിവുകളാണ്. ഡിജിറ്റൽ തൊഴിൽ മേഖലകളിലെ പുത്തൻ തൊഴിലുകൾ നേടുന്നതിന് പ്രാപ്തരാക്കുന്നതിനായി വിവിധ പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നതാണ്.

ഇത്തരം പരിശീലന പരിപാടികൾ നടത്തുവാനും മറ്റു കമ്മ്യൂണിറ്റി മീറ്റിംഗ്‌സിനും സ്പേസ് നേരത്തെ ബുക്ക് ചെയ്തു ഉപയോഗപ്പെടുത്താവുന്നതാണ്.

ആദ്യ ഘട്ടം  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് വെബ് ഡെവലപ്മെന്റ് ബിഗിന്നർ ലെവൽ സെഷൻ, അർഡുവിനോ അടിസ്ഥാനമാക്കിയ ഹാർഡ്‌വെയർ പ്രോജക്റ്റുകളെക്കുറിച്ചുള്ള ഏകദിന വർക്ക്‌ഷോപ്പ്, കൂടാതെ ഹാക്കത്തോൺ ഉൾപ്പെടുന്ന വിവിധ പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നതാണ്

നിലവിൽ മാഷ് മാജിക് (Mash Magic) എന്ന ഓൺലൈൻ മെന്റർഷിപ്പ്‌ ആൻഡ് ലേണിംഗ് പ്ലാറ്റ്ഫോം, എ.ഐ. ടെക് സ്റ്റാർട്ടപ്പായ നോട്ട് എ.ഐ. (Note AI) എന്നിവയാണ് സി.ഡി.എൽ.എസ്. കോവർക്കിംഗ് സ്‌പേസായി പ്രയോജനപ്പെടുത്തുന്നത്.

താമരശ്ശേരി പഴയ ബസ് സ്റ്റാൻഡ് രാജീവ് ഗാന്ധി ഓഡിറ്റോറിയം കെട്ടിടത്തിൽ ആണ് CDLS ഓഫീസിൽ പ്രവർത്തിക്കുന്നത്

സി.ഡി.എൽ.എസ്. സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും വരാനിരിക്കുന്ന പരിപാടികളെയും കുറിച്ചും അറിയാൻ ബന്ധപ്പെടുക: +91 8281687960.

Post a Comment

Previous Post Next Post