താമരശ്ശേരി:ഓൺലൈൻ തട്ടിപ്പിലൂടെ 11 82000 രൂപ തട്ടിയെടുത്ത കേസിലെ മുങ്ങി നടന്ന കട്ടിപ്പാറ സ്വദേശിയെ കണ്ണൂർ തളിപ്പറമ്പ പോലീസ് അറസ്റ്റു ചെയ്തു.
കണ്ണൂർ സ്വദേശിയെ വഞ്ചിച്ചകേസിലെ നാലാം പ്രതിയാണ് അറസ്റ്റിലായ കട്ടിപ്പാറ ചെന്നിയാർ മണ്ണിൽ അബ്ദുറഹിമാൻ (51) .
കാലിക്കറ്റ് എയർപോർട്ടിൽ വെച് കഴിഞ്ഞ മൂന്നാം തിയ്യതി തിങ്കളാഴ്ചയാണ് കണ്ണൂർ റൂറൽ സൈബർ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
അടുത്ത ദിവസം അറസ്റ്റ് രേഖപ്പെടുത്തി. തളിപ്പറമ്പ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്ത് കണ്ണൂർ ജില്ലാ ജയിലിലേക്കു അയച്ചു. ഇയാൾക്കെതിരെ മറ്റു പല സംസ്ഥാനങ്ങളിലും സാമ്പത്തിക തട്ടിപ്പു കേസ് ഉണ്ട്.
21.03.2024 നും 10.04.2024 നും ഇടയിലുള്ള കാലയളവിൽ, അബ്ദുറഹ്മാനും മറ്റ് പ്രതികളും ഓൺലൈൻ ട്രേഡിംഗ് വഴി ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകൾ വഴി 11,82,000/- രൂപ ട്രാൻസ്ഫർ ചെയ്യാൻ യഥാർത്ഥ പരാതിക്കാരനെ പ്രേരിപ്പിക്കുയും, എന്നാൽ ലാഭം നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല, ഇതേ തുടർന്നാണ് കണ്ണൂർ സ്വദേശി പോലീസിൽ പരാതി നൽകിയത്.മറ്റ് മൂന്ന് പ്രതികൾ യു .കെ സ്വദേശികളാണ്.