താമരശ്ശേരിയിൽ ഗ്രാമ പഞ്ചായത്തിനു കീഴിൽ മാലിന്യ സംസ്കരണത്തിനായുള്ള മെറ്റിരിയൽ കളക്ക്ഷൻ സെന്റർ( MCF) കെട്ടിടം നാടിനു സമർപ്പിച്ചു.
താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ചുങ്കം കെ എസ് ഇ ബി ഓഫിസിന് സമീപമുള്ള സ്ഥലത്ത് ആധുനിക രീതിയിൽ സംസ്കരിക്കുന്നതിനായി മാലിന്യങ്ങൾ വേർ തിരിക്കുന്നതിനായിട്ടാണ് എം സി എഫ് പ്രവർത്തിക്കുക. മാലിന്യ സംസ്കരണത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി അമ്പലമുക്കിൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നാല് ഏക്കർ സ്ഥലത്ത് വരുന്ന മാലിന്യ സംസ്കരണ പ്രൊജക്റ്റിന്റെ ആദ്യ ചുവടിനാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നത്.
എം സി എഫി ലേക്ക് ആധുനിക രീതിയിലുള്ള മെഷിനറീസ് എത്തുന്നതോടെ എം സി എഫ് പൂർണമായി പ്രവർത്തിച്ച് തുടങ്ങും.
എം സി എഫ് കെട്ടിട ഉൽഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എഅരവിന്ദന്റെ അധ്യക്ഷതയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷ്‌റഫ് മാസ്റ്റർ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് സൗദ ബീവി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിംങ്ങ് ചെയർമാൻ ജോസഫ് മാത്യു, ക്ഷേമകാര്യ സ്റ്റാൻറിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജിത കെ. കെ, മെമ്പർമാരായ ആയിഷ മുഹമ്മദ്, വള്ളി വി എം, കദീജ സത്താർ, ഫസീല ഹബീബ്, ബുഷ്‌റ അഷ്‌റഫ് ആർഷ്യ ബി എം, ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ, മുഹ്സിൻ, കോൺട്രാക്ടർ സുരേഷ് എന്നിവർ സംബന്ധിച്ചു
വികസന കാര്യ സ്റ്റാൻറിംങ്ങ് കമ്മിറ്റി ചെയർമാൻ എം. ടി. അയ്യൂബ് ഖാൻ ചടങ്ങിൽ സ്വാഗതവും, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഫവാസ് ഷമീം നന്ദിയും പറഞ്ഞു