Trending

ഭർത്താവിനും മകൾക്കുമൊപ്പം കഴിയവേ 15കാരനുമായി യുവതിക്ക് ബന്ധം; പോക്സോ കേസില്‍ കടുത്ത ശിക്ഷ

അങ്കണവാടി ജീവനക്കാരി ലൈംഗിക പീഡനത്തിനിരയാക്കിയ 15കാരന് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് തമിഴ്നാട് സർക്കാരിനോട് തിരുച്ചിറപ്പള്ളി മഹിളാ കോടതിയുടെ നിർദേശം. പ്രായപൂർത്തിയാവാത്ത ആണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അങ്കണവാടി ജീവനക്കാരി ലളിതക്ക് 54 വർഷം തടവാണ് കോടതി നല്‍കിയ ശിക്ഷ. 

എളവഞ്ചേരിയിൽ 2021ലാണ് ലൈംഗിക അതിക്രമം നടന്നത്. അങ്കണവാടിയിൽ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന ലളിത പ്രദേശവാസിയായ പത്താംക്ലാസുകാരനുമായി പ്രണയത്തിലാവുകയായിരുന്നു. ഭർത്താവിനും മകൾക്കുമൊപ്പം കഴിയവേയാണ് ലളിത പത്താംക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്.  

ലളിതയുമായി 15കാരന് സൗഹൃദം ഉണ്ടെന്നറിഞ്ഞതോടെ, വീട്ടുകാർ രഹസ്യമായി അവനെ ബന്ധുവീട്ടിലേക്ക് അയച്ചിരുന്നു. അവിടെനിന്നാണ് അവനെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ വേളാങ്കണ്ണിയിൽവെച്ച് ലളിതയ്ക്കൊപ്പം കുട്ടിയെ കണ്ടെത്തുകയായിരുന്നു.

15കാരനെ തട്ടിക്കൊണ്ടുപോയി ഊട്ടിയിലെ ഹോട്ടൽ റൂമിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു

Post a Comment

Previous Post Next Post