Trending

എക്സൈസിനെ കണ്ട് മെത്താഫെറ്റമിൻ വിഴുങ്ങി,യുവാവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

താമരശ്ശേരി: രഹസ്യവിവരത്തെ തുടർന്ന് താമരശ്ശേരി എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തിയപ്പോൾ മെത്താ ഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയാട് കണലാട് വാളക്കണ്ടിയിൽ റഫ്സിൻ (26)നെയാണ് എക്സൈസ് പിടികൂടിയത്.
ഇയാളുടെ കൈയിൻ നിന്നും 0.544 ഗ്രാം മെത്താഫ്റ്റമിൻ പിടികൂടി.0.20 മെത്ത ഫെറ്റമിൻ ഇയാൾ വിഴുങ്ങിയതായാണ് പ്രാഥമിക നിഗമനം.
മെസിക്കൽ കോളേജിൽ വൈദ്യ പരിശോധന നടക്കുകയാണ്.


Post a Comment

Previous Post Next Post