മരിച്ചെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിെന തുടര്‍ന്ന് വീട്ടിൽ സംസ്കാരത്തിനുള്ള ചടങ്ങുകൾ നടക്കുന്നതിനിടെ മരിച്ച യുവാവിന് ജീവന്‍. കർണാടകയിലെ ഗഡാഗ്- ബെറ്റാഗേരിയിലാണ് സംഭവം. നാരായൺ വന്നാൽ എന്ന 38 കാരനാണ് മരണത്തിന് അടുത്തെത്തി ജീവിതത്തിലേക്ക് തിരികെയെത്തിയത്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് ഇയാള്‍.
തലച്ചോറിൽ രക്തസ്രാവവും പിത്താശയ സംബന്ധമായ പ്രശ്നങ്ങളും കാരണം നാരായൺ ചികിൽസയിലായിരുന്നു. ധാർവാറിലെ സ്വകാര്യ ആശുപത്രിയിൽ ഇതിനുള്ള ശസ്ത്രക്രിയയ്ക്കിടെ നില ഗുരുതരമായി. കോമയിലായി. വെന്റിലേറ്റർ നീക്കം ചെയ്താൽ യുവാവ് അതിജീവിക്കില്ലെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത്. പിന്നീട് ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയും ബന്ധുക്കൾ നാരായണനെ ആംബുലൻസിൽ നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.
ഇതിനിടെ കുടുംബാംഗങ്ങൾ ശവസംസ്കാരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. വീട്ടിലേക്ക് എത്തുന്നതിനിടെയാണ് നാരായൺ ശ്വസിക്കുന്നത്. ഇതോടെ ഉടൻ തന്നെ അദ്ദേഹത്തെ ബെറ്റാഗേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ചികിത്സയിലാണ് നാരായൺ.