Trending

ഫ്രഷ് കട്ട്; വീണ്ടും സമരത്തിനൊരുങ്ങി സമരസമിതി


താമരശ്ശേരി: ഫ്രഷ് കട്ട് വിഷയത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി സമരസമിതി. നാളെ വൈകുന്നേരം നാലു മണിക്ക് സമരം ആരംഭിക്കുമെന്നാണ് വിവരം. അനിശ്ചിതകാല സമരം എം എന്‍ കാരശേരി ഉദ്ഘാടനം ചെയ്യും. പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും പിന്നാലെ ഫ്രഷ് കട്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ നല്‍കിയ അനുമതിക്കെതിരെ വീണ്ടും സമരം ചെയ്യാനാണ് സമരസമിതിയുടെ തീരുമാനം.

ഫ്രഷ് കട്ട വിഷയത്തില്‍ ഇന്ന് താമരശ്ശേരി പ്രൈവറ്റ് ബസ്സ്റ്റാന്‍ഡില്‍ മുസ്ലിം ലീഗ് പ്രക്ഷോഭം സംഘടിപ്പിച്ചു. കട്ടിപ്പാറ ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമാണ്. ശ്വസിക്കാന്‍ വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇവിടുത്തെ ജനങ്ങളെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലികുട്ടി പറഞ്ഞു. പോലീസിന്റെ നരനായാട്ടാണ് താമരശ്ശേരിയില്‍ നടക്കുന്നതെന്ന് സ്ഥലം എം എല്‍ എ എം കെ മുനീര്‍ പ്രതികരിച്ചു.

ജനങ്ങളുടെ ന്യായമായ സമരത്തിനൊപ്പം ഏതറ്റം വരെയും പോകുമെന്ന നിലപാടിലാണ് ഡിവൈഎഫ്‌ഐയും. സമരത്തെ അടിച്ചൊതുക്കി ഫാക്ടറി തുറന്ന് പ്രവര്‍ത്തിക്കാമെന്നത് ഉടമകളുടെ വ്യാമോഹമാണെന്നും ഡിവൈഎഫ്‌ഐ താമരശ്ശേരി ബ്ലോക് സെക്രട്ടറി പറഞ്ഞു.


Post a Comment

Previous Post Next Post