Trending

താമരശ്ശേരി ഐഎച്ച്ആർഡി കോളേജിൽ സ്പോർട്സ് റൂം ഉദ്ഘാടനം ചെയ്തു



താമരശ്ശേരി: എച്ച് ആർ ഡി യുടെ കീഴിൽ താമരശ്ശേരി കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സ്പോർട്സ് റൂം ഉൽഘാടനവും , കോളേജിന്റെ വിഷൻ മിഷൻ അനാഛാദനവും ബഹു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ ശശിയും, വിമൻസ് ഡെവലപ്മെന്റ് സെല്ലിന്റെ  വിഷൻ മിഷൻ അനാഛാദനം ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി റംസീന നരിക്കുനിയും നിർവഹിച്ചു.
എച്ച് ആർ ഡി കോളേജ് പ്രിൻസിപ്പാൾ Dr. രാധിക കെ എം അദ്ധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ , ജില്ലാ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ശ്രീ സുരേഷ് മാസ്റ്റർ , ശ്രീ മജീദ് കോരങ്ങാട് , ശ്രീ ജലീൽ കോരങ്ങാട്, ശ്രീമതി മദാരി ജുബേരിയ, ശ്രീ ജവാദ് കോരങ്ങാട്, ശ്രീ അൻഷാദ് മലയിൽ, ശ്രീ അഭിനന്ദ് കെ,  തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കോളേജ് ജനറൽ ക്യാപ്റ്റൻ ശ്രീ വിഷ്ണു സത്യൻ നന്ദി രേഖപ്പെടുത്തി..

Post a Comment

Previous Post Next Post