കട്ടിപ്പാറ:കട്ടിപ്പാറ നെഹ്‌റു മെമ്മോറിയൽ ലൈബ്രറിക്ക് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം കേരള വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. 1973-ൽ പ്രവർത്തനമാരംഭിച്ച ലൈബ്രറി അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന വേളയിലാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷന് അനുവദിച്ച 48 ലക്ഷം രൂപ വകയിരുത്തിയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തത്.വിപുലമായ പുസ്തക ശേഖരത്തോടൊപ്പം,കരിയർഗൈഡൻസ് ക്ലാസ്സ്,വിവിധതരം ക്യാമ്പുകൾ,സെമിനാറുകൾ ,മത്സരപരീക്ഷ പരിശീലം എന്നിവ നടത്താനാവശ്യമായ സൗകര്യങ്ങളും പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.പരിപാടിയിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം അഷറഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.കെട്ടിടം രൂപകൽപ്പന ചെയ്ത വിനോദ് പി സിറിയക്  ഉൾപ്പെടെ വിവിധ മേഖലയിൽ കഴിവ്  തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി. എം രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് വികസന വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ 
ടി.എം രാധാകൃഷ്ണൻ,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ കൗസർ മാസ്റ്റർ,ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹെലൻ ഫ്രാൻസിസ്,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷ്, എ കെ അബൂബക്കർകുട്ടി, ബേബി രവീന്ദ്രൻ, അഷറഫ് തണ്ടിയേക്കൽ,ടി. പി മുഹമ്മദ് ഷാഹിം, സുരജ വി പി, ജിൻസി തോമസ്, സൈനബ നാസർ, കെ കെ പ്രദീപൻ, ടി സി വാസു, സിബി ഫ്രാൻസിസ്, ഷൈജ ഉണ്ണി, , സെബാസ്റ്റ്യൻ ഫ്രാൻസിസ്,സി പി നിസാർ,പി സി തോമസ്, ഷാൻ കട്ടിപ്പാറ,താര അബ്ദുറഹ്‌മാൻ ഹാജി,ഹാരിസ് അമ്പായത്തോട്,പി കെ സദാനന്ദൻ, കെ വി സെബാസ്റ്റ്യൻ, കരീം പുതുപ്പാടി,ജോസ് പയ്യപ്പേൽ, സലീം പുല്ലടി, 
ഒ. കെ മുഹമ്മദ്, സി കെ സി അസൈനാർ, മഹേഷ് കെ ബാബു വർഗീസ്, ബെസ്സി കെ.യു എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി അഷറഫ് അമരാട് ഭാവി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് കട്ടിപ്പാറ ഡിവിഷൻ മെമ്പർ നിധീഷ് കല്ലുള്ളതോട് സ്വാഗതവും ലൈബ്രറി പ്രസിഡന്റ് എം.ഡി ദേവസ്യ നന്ദിയും പറഞ്ഞു.