Trending

തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ വീട്ടമ്മയെ കയറി പിടിച്ചു; തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകൻ ഒളിവിൽ

തിരുവനന്തപുരം: ഇടവിളാകം വാർഡിൽ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ സ്ത്രീ വോട്ടർക്ക് നേരെ ബിജെപി പ്രവർത്തകൻ്റെ ലൈംഗികാതിക്രമം. ബിജെപി പ്രവർത്തകൻ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസെടുത്തു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

ബിജെപി സ്ഥാനാർഥിയുടെ പര്യടനവുമായി ബന്ധപ്പെട്ട് വോട്ട് ചോദിച്ച് മടങ്ങുന്നതിനിടയിലാണ് ബിജെപി പ്രവർത്തകൻ രാജു വീട്ടമ്മയെ കയറി പിടിച്ചത്. ഇന്നലെ വൈകിട്ട് 3.30 ഓടുകൂടി സ്ഥാനാർഥി ഉൾപ്പടെ എത്തി വോട്ട് ചോദിച്ചു മടങ്ങുമ്പോൾ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയം രാജു പിന്നാലെ പോയി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ അലറി വിളിച്ചപ്പോൾ രാജു ഇറങ്ങിയോടി. ഒളിവിൽ പോയ രാജുവിനായി തെരച്ചിൽ തുടരുകയാണ്.

Post a Comment

Previous Post Next Post