താമരശ്ശേരി;കഴിഞ്ഞ 5 വർഷത്തിലേറെയായി അമ്പായതോട്ടിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് എന്ന കോഴി മാലിന്യ സംസക രണ കേന്ദ്രം മൂലം ആയിരകണക്കിന് ജനങ്ങളുടെ സ്വസ്ഥജീവിതം തകർന്നിരിക്കുകയാണ് .കമ്പനി പരിസരത്ത് ജീവിക്കുന്ന നൂറ് കണക്കിന് കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പഠിക്കാനോ ,കിടപ്പ് രോഗികൾ ഉൾപ്പടെ വിശ്രമജീവിതം നയിക്കുന്നവർക്ക് ശുദ്ധവായു ശ്വസിക്കാനോ ,പാചകം ചെയ്ത ഭക്ഷണം പോലും കഴിക്കാനോ രൂക്ഷമായ ദുർഗന്ധം മൂലം കഴിയാറില്ല. അസഹനീയമായ ദുർഗന്ധം മൂലം സ്ഥലം വിൽപന നടത്താനോ , പ്രദേശത്തെ ചെറുപ്പകാരുടെ വിവാഹം പോലും നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളത് .കമ്പിനിയിൽ നിന്നുള്ള മലിനീകരണം മൂലം നല്ല നിലയിൽ പ്രവർത്തിക്കുന്ന കൂടത്തായ് സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തെയും കാര്യമായി ബാധിക്കാറുണ്ട് .പ്രാർത്ഥനാലയങ്ങളിൽ പ്രാർത്ഥനക്കെത്തുന്നവർ പോലും ഏറെ ബുദ്ധിമുട്ടുകയാണ്. ഏതാനും ചില ആളുകളുടെ അമിതലാഭക്കൊതി മൂലം ഒരു പ്രദേശമാകെ ഭുരിതമനുഭവിക്കുന്ന അവസ്ഥക്ക് മാറ്റം വന്നേ മതിയാവൂ ,കഴിഞ്ഞ 5 വർഷം സമരം ചെയ്തിട്ടും ഉദ്യോഗസ്ഥരും - ജില്ലാ ഭരണകൂടവും ജനപ്രതിനിധികൾ ഉൾപ്പടെ നൽകിയ ഉറപ്പുകൾ പാലിക്കാതെ ജനങ്ങളെ വെല്ലുവിളിച്ച് നടത്തുന്ന ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടും ,സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇന്ന് 4 മണിക്ക് കാരാടിയിൽ നിന്നും ആരംഭിക്കുന്ന റാലിയിൽ പങ്കെടുക്കണമെന്ന് സമര സഹായസമിതി ചെയർമാനും ,കൺവീനറും അഭ്യർത്ഥിച്ചു'