Trending

താമരശ്ശേരിയിൽ എം ഡി എം എ യുമായി മൂന്നു യുവാക്കൾ പിടിയിൽ പിടിയിൽ.

താമരശ്ശേരിയിൽ എം ഡി എം എ യുമായി മൂന്നു യുവാക്കൾ പിടിയിൽ പിടിയിൽ. 


   മാരകലഹരി മരുന്നായ 3.2 ഗ്രാം എം ഡി എം എ യു മായി 3 യുവാക്കളെ താമരശ്ശേരിയിൽ വെച്ച് പോലീസ് പിടികൂടി.


കൊടുവള്ളി ഉളിയാടൻ കുന്നുമ്മൽ ഉമൈർഖാൻ, അടിവാരം നൂറാം തോട് വലിയ വീട്ടിൽ ആഷിക് , അടിവാരംനൂറാം തോട് മൂലക്കൽ തൊടി സൗജൽ, എന്നിവരെയാണ് വാഹനപരിശോധനക്കിടയിൽ താമരശേരി വച്ച് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും   താമരശ്ശേരി പോലീസും ചേർന്ന് പിടികൂടിയത്. KL 57 Y 896 നമ്പർ ബ്രസ്സ കാറും ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കാറിൽ നിന്നും കണ്ടെടുത്തു .ഇടനിലക്കാർ മുഖേന ബാംഗ്ലൂരിൽ നിന്നാണ് ഇവർ ലഹരി മരുന്ന് എത്തിക്കുന്നത്.  മുൻപ്  ഗൾഫിൽ ആയിരുന്ന ഇവർ നാട്ടിൽ വന്ന ശേഷം ലഹരി ഉപയോഗവും പിന്നീട് വിൽപനയും തുടങ്ങുകയായിരുന്നു

 കോഴിക്കോട് റൂറൽ എസ് പി . കെ. ഇ ബൈജു വിൻറെ കീഴിലുള്ള 
നാർക്കോട്ടിക് സെൽ ഡി വൈ എസ് പി പ്രകാശൻ പടന്നയിലിൻ്റെ നിർദേശപ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ് ഐ രാജീവ് ബാബു, എ എസ് ഐ ജയരാജൻ പനങ്ങാട്,സീനിയർ സി പി ഒ മാരായ പി.പി. ജിനീഷ്, കെ.കെ. രതീഷ് കുമാർ  , പി.കെഅനസ്, താമരശേരിഎസ്.ഐമാരായ എം.പി    വിഷ്ണു, സുബിൻ ബിജു, രതീഷ്കുമാർ, എം.പി. അബ്ദുൾ ഗഫൂർ, എസ് സി.പി.ഒ.എ.എം.ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും റിമാൻ്റ് ചെയ്തു.

Post a Comment

Previous Post Next Post