Trending

എസ്ഐആറിനെതിരായ ഹര്‍ജി; എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നതിന് തിടുക്കം കാട്ടില്ല, തീർക്കാൻ നിർബന്ധം പിടിക്കില്ല, വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷണർ

തിരുവനന്തപുരം: എസ്ഐആറിനെതിരായ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കുന്നതിന് മുന്നേ എന്യൂമറേഷൻ ഫോം സ്വീകരിക്കുന്നത് പൂര്‍ത്തിയാക്കാൻ തിടുക്കം കാട്ടുന്നില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തീര്‍ക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നില്ല. ജില്ലകളിലെ സാഹചര്യം അനുസരിച്ച് ടാര്‍ജറ്റ് കളക്ടര്‍മാര്‍ തീരുമാനിക്കും. കണ്ടെത്താനാകാത്ത വോട്ടര്‍മാരുടെ എണ്ണം ഇനിയും കൂടുമെന്നും തിരുവനന്തപുരത്ത് ഫോം സ്വീകരിക്കാനുള്ള ക്യാമ്പുകൾ സന്ദര്‍ശിച്ച ശേഷം ഡോ. രത്തൻ യു ഖേൽക്കര്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ എസ്ഐആര്‍ മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ ചേര്‍ന്ന യോഗത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്നാവശ്യം പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. സമയക്രമം മാറ്റിയില്ലെങ്കിൽ എസ്ഐആര്‍ എങ്ങനെയെങ്കിലും പൂര്‍ത്തിയാകുമെന്നും ദുരന്തമായി മാറുമെന്നും സിപിഎം യേഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു.

ബിഎൽഒ അനീഷ് ജോര്‍ജ്ജിന്‍റെ മരണത്തിന് കാരണം ജോലി സമ്മര്‍ദ്ദമെന്ന സിപിഎം ആരോപിച്ചപ്പോള്‍ പാര്‍ട്ടി ഗ്രാമങ്ങളിലെ ബിഎൽഒമാര്‍ക്ക് സുരക്ഷയൊരുക്കണമെന്ന് ബിജെപി യോഗത്തില്‍ ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്തെ എസ്ഐആര്‍ മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ ചേര്‍ന്ന യോഗത്തിലും തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം നീട്ടണമെന്നാവശ്യം പാര്‍ട്ടികള്‍ ഉന്നയിച്ചു. സമയക്രമം മാറ്റിയില്ലെങ്കിൽ എസ്ഐആര്‍ എങ്ങനെയെങ്കിലും പൂര്‍ത്തിയാകുമെന്നും ദുരന്തമായി മാറുമെന്നുമാണ് സിപിഎം വിമര്‍ശനം.

അനീഷ് ജോര്‍ജ്ജിന്‍റെ മരണത്തില്‍ അനുശോചിച്ചുള്ള കൊണ്ടുള്ള കുറിപ്പിൽ അനീഷ് ജോര്‍ജ്ജിന്‍റെത് സ്വാഭാവിക മരണമെന്ന നിലയിലാണ് കമ്മീഷൻ പറഞ്ഞതെന്നും സിപിഎം കുറ്റപ്പെടുത്തി. സമയക്രമം മാറ്റിയില്ലെങ്കിൽ ഒരുപാടുപേര്‍ പട്ടികയ്ക്ക് പുറത്താകുമെന്ന് കോണ്‍ഗ്രസും പൗരത്വം വച്ചാണ് കമ്മീഷൻ കളിക്കുന്നതെന്ന് മുസ്ലീം ലീഗും വിമർശിച്ചു. എന്നാല്‍ രാഷ്ട്രീയ താൽപര്യം വച്ചാണ് എസ്ഐആറിനെ എതിര്‍ക്കുന്നതെന്നും സര്‍വീസ് സംഘടനകളെ ഉപയോഗിച്ച് എസ്ഐആറിനെ അട്ടിമറിക്കാനാണ് ശ്രമമെന്നും ബിജെപി ആരോപിച്ചു.



Post a Comment

Previous Post Next Post