Trending

കോഴിക്കോട് ജുവലറിയിൽ പെപ്പർസ്‌പ്രേ പ്രയോഗിച്ച് മോഷണശ്രമം; പിടികൂടിയപ്പോൾ ആത്മഹത്യാശ്രമം, യുവതി കസ്റ്റഡിയിൽ



കോഴിക്കോട്: പന്തീരാങ്കാവിലെ ജുവലറിയിൽ മോഷണം നടത്താൻ ശ്രമിച്ച യുവതിയെ പിടികൂടി. പൂവാട്ടുപറമ്പ് സ്വദേശി സൗധാബിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. നഗരത്തിലെ സൗപർണിക ജുവലറിയിൽ ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. യുവതി ആവശ്യപ്പെട്ടപ്രകാരം സെയില്‍സ്മാന്‍ ആഭരണം കാണിച്ചുകൊടുത്തു. ഇതിനിടെ സൗധാബിയും സെയില്‍സ്മാനും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കടയുടമ ഇടപെടുകയും ചെയ്തു.

ഈ തര്‍ക്കത്തിനിടെ ഇവർ പെപ്പർ സ്‌പ്രേ ഉപയോഗിച്ചു. ജുവലറി ഉടമ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി യുവതിയെ പിടികൂടുകയായിരുന്നു. ഇതിനിടെ കൈയിലുണ്ടായിരുന്ന മണ്ണെണ്ണ ഒഴിച്ച് ഇവര്‍ തീ കൊളുത്താന്‍ ശ്രമിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മോഷണത്തിനിറങ്ങിയെന്നാണ് നാട്ടുകാരോട് യുവതി പറഞ്ഞത്. പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post