Trending

പാസ്പോർട്ട് രേഖകൾ വഴിത്തിരിവ്; പ്രതി സംഭവസമയത്ത് വിദേശത്ത് ,പോക്സോ കേസ് കുറ്റാരോപിതന് ജാമ്യം.


താമരശ്ശേരി: ഈങ്ങാപ്പുഴ മലപുറം ദേശത്തു  2022 ജനുവരിയിൽ ഒരു ബാലികക്കെതിരെ നടന്നതായി ആരോപിക്കുന്ന ലൈംഗിക അതിക്രമക്കേസിൽ നിർണായകമായി  പ്രതിഭാഗം കോടതിയിൽ സമർപ്പിച്ച പാസ്പോർട്ട് രേഖകൾ. സംഭവസമയത്ത് പ്രതി കേരളത്തിലല്ല, വിദേശത്തായിരുന്നു എന്ന വാദം പ്രതിഭാഗം ശക്തമായി ഉയർത്തിയതോടെയാണ് കേസിൽ പുതിയ വഴിത്തിരിവ്  ഉണ്ടായിരിക്കുന്നത്.

പ്രോസിക്യൂഷൻ രേഖകൾ പ്രകാരം, പ്രതിയുടെ ഈങ്ങാപ്പുഴ മലപുറം  വീട്ടിലെ മുകളത്തെ സിറ്റ്–ഔട്ട് ഏരിയയിൽ ഇരിക്കുമ്പോൾ, കൗമാരക്കാരിയായ പെൺകുട്ടിയെ കുടുംബ ബന്ധമുള്ള ഒരാൾ പിന്നിൽ നിന്ന് പിടികൂടുകയും ബലാൽസംഗശ്രമം നടത്തുകയും ചെയ്തുവെന്നാണ് പരാതി. പെൺകുട്ടി സ്ഥലത്ത് നിന്ന് ഓടിപ്പോകാൻ ശ്രമിക്കുമ്പോൾ മൊബൈൽ ഫോൺ  വാഗ്ദാനം നൽകി തിരികെ വരാൻ പ്രലോഭിപ്പിച്ചതായും ആരോപണം.

എന്നാൽ, ഈ ആരോപണങ്ങളെ പ്രതിഭാഗം പൂർണ്ണമായും തള്ളിക്കളഞ്ഞു.
താമരശ്ശേരി ബാറിലെ ക്രിമിനൽ അഭിഭാഷകൻ അഡ്വ. ഷമീം അബ്ദുറഹിമാൻ ടി എം , പ്രതിയുടെ വക്കാലത്തിൽ കോടതിയിൽ ഹാജരായി, സംഭവസമയത്ത് പ്രതി രാജ്യത്തിനു പുറത്തായിരുന്നുവെന്നതിന്റെ വ്യക്തമായ തെളിവുകൾ പാസ്പോർട്ട് രേഖകളിലൂടെ സമർപ്പിച്ചു.

റേഖകൾ പ്രകാരം, പ്രതി 08/10/2021-ന് ഗൾഫിലേക്കു യാത്ര തിരിക്കുകയും 09/10/2021-ന് യുഎഇയിൽ എത്തുകയും ചെയ്തു. തുടർന്ന്, പ്രതി 12/11/2025-ന് മാത്രമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. അതിനാൽ, 2022 ജനുവരിയിൽ കേസിൽ പറയുന്ന സംഭവദിനങ്ങളിലും പ്രതി ഇന്ത്യയിലല്ലായിരുന്നതിനാൽ കുറ്റത്തിൽ പങ്കുള്ളത് യാഥാർത്ഥ്യപരമായി അസാദ്ധ്യമാണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു.

ബെംഗളൂരു വിമാനത്താവളത്തിൽ 2025 നവംബർ 13-ന് പ്രതിയെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് 14/11/2025  പ്രതിയെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ ഹാജരാക്കി. അന്വേഷണം പൂർത്തിയായതും ചാർജ്ഷീറ്റ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും പ്രതിഭാഗം അറിയിച്ചു.

തുടർകസ്റ്റഡി ആവശ്യമില്ലാത്തതിനാൽ പ്രതി ജാമ്യത്തിന് അർഹനാണെന്നും, പ്രതി സ്ഥിര താമസം മലപുറത്താണെന്നും  (കോഴിക്കോട്) ആണെന്നും, ഒളിവിൽ പോകാനുള്ള സാധ്യത ഇല്ലെന്നും അഡ്വ. ഷമീം അബ്ദുറഹിമാൻ ടി എം , കോടതിയെ അറിയിച്ചു

Post a Comment

Previous Post Next Post