Trending

പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജൻ കുറ്റക്കാരനെന്ന് കോടതി, ശിക്ഷാവിധി നാളെ

പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് പദ്മരാജൻ കുറ്റക്കാരനെന്ന് പോക്സോ കോടതി. അധ്യാപകനായ പ്രതി നാലാം ക്ലാസ്സുകാരിയ വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന പദ്മരാജൻ. കേസിൽ വിധി നാളെ പ്രഖ്യാപിക്കും.

2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിൽ മൂന്ന്‌തവണ അധ്യാപകൻ ബാത്ത്‌റൂമിൽ കൊണ്ടുപോയി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. ശിശുദിനത്തിലാണ് സുപ്രധാന വിധി കോടതി ഇറക്കിയത്. വിധി പറഞ്ഞത് തലശ്ശേരി അതിവേഗ പോക്സോ കോടതി ജഡ്‌ജി എംടി ജലജാറാണിയാണ്. 376 എ ബി,ബലാത്സംഗം, പോക്സോ ആക്ട് പ്രകാരവും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ജീവപര്യന്തവും, വധശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്.



Post a Comment

Previous Post Next Post