താമരശ്ശേരി: ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രവണതകൾ പരീക്ഷികളെയാണ് സൃഷ്ടിക്കുന്നതെന്നും, വിദ്യാർത്ഥികളിലേക്കുള്ള തിരിച്ചുപോക്ക് അത്യാവശ്യമെന്നും കൽപ്പറ്റ നാരായണൻ ഐഎച്ച്ആർഡി യുടെ കീഴിൽ കോരങ്ങാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ സംഘടിപ്പിച്ച ബിരുദ്ധ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ വകുപ്പുകളിൽ നിന്നും 50 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. സ്ത്രീ വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി എഴുത്തുകാരൻ എം എൻ കാരശ്ശേരി മുഖ്യപ്രഭാഷണം നടത്തി പ്രിൻസിപ്പാൾ ഡോക്ടർ രാധിക കെഎം അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ഐഎച്ച്ആർഡി കോളേജ് പ്രിൻസിപ്പാൾ സുനിത എ, കമ്പ്യൂട്ടർ സയൻസ് വകുപ്പ് മേധാവി കെ വിനോദ് കുമാർ, കൊമേഴ്സ് വിഭാഗം മേധാവി ഇ. കെ.മുഹമ്മദ് റിഫായി, ഇംഗ്ലീഷ് വിഭാഗം മേധാവി ആതിര മേപ്പാട് എന്നിവർ ആശംസകൾ അറിയിച്ചു. കോളേജ് ലൈബ്രറി അസിസ്റ്റന്റ് പി സുരേഷ് ബാബു നന്ദി പ്രകാശിപ്പിച്ചു
പരീക്ഷയിൽ നിന്ന് വിദ്യാർത്ഥിയിലേക്കുള്ള തിരിച്ചുപോക്കാണ് ആവശ്യം: കൽപ്പറ്റ നാരായണൻ
byWeb Desk
•
0