പിറവം: എറണാകുളം പിറവം പാമ്പാക്കുട ഗ്രാമപഞ്ചായത്തിൽ സ്ഥാനാർഥി മരിച്ചു.പത്താം വാർഡ് യുഡിഎഫ് സ്ഥാനാർഥി സി.എസ് സാബു ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ച ഹൃദയാഘാതത്തെ തുടർന്നാണ് മരണം. സ്ഥാനാര്‍ഥിയുടെ മരണത്തിന് പിന്നാലെ വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റി വെച്ചു.
ഇന്നലെ തിരുവനന്തപുരത്ത് വാഹനാപകടത്തിൽ സ്ഥാനാർഥി മരിച്ചിരുന്നു. തിരുവനന്തപുരം കോർപറേഷൻ വിഴിഞ്ഞം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ജസ്റ്റിൻ ഫ്രാൻസിസിനാണ് മരിച്ചത്. ഇതേതുടർന്ന് വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ശനിയാഴ്ച രാത്രി ഓട്ടോ ഇടിച്ചായിരുന്നു അപകടം.