കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനം മാറ്റിവെച്ചു. പുരസ്‌കാര പ്രഖ്യാപനം മാറ്റിയതിൻ്റെ കാരണം അധികൃതർ വ്യക്തമായി അറിയിച്ചിട്ടില്ല. ഇന്ന് വൈകിട്ട് മൂന്ന് മണിയോടു കൂടിയാണ് അവാർഡ് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മാധ്യമങ്ങൾ അടക്കം വാർത്താ സമ്മേളനത്തിനായി സാഹിത്യ അക്കാദമിയുടെ മേഖലയിൽ എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാർത്താ സമ്മേളനം മാറ്റിവെച്ചെന്നും പ്രഖ്യാപനം നീട്ടി വെച്ചിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കിയത്.