Trending

യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച പങ്കാളി റിമാൻ്റിൽ; പശ്ചാതാപമില്ലാതെ കൈ കൊണ്ട് റ്റാറ്റ കാണിച്ച് ഷാഹിദ് റഹ്മാൻ.

കോടഞ്ചേരി പെരുവില്ലിയിൽ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളൽ ഏൽപ്പിക്കുകയും ,വായിൽ തുണി തിരുകി മുറിയിൽ അടക്കുകയും, കണ്ണിലും, കഴുത്തിലും, തലയിലും ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത പ്രതി ഷാഹിദ് റഹ്മാനെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് മുമ്പാകെ ഹാജരാക്കി റിമാൻ്റ് ചെയ്തു, പ്രതി യാതൊരു കുറ്റബോധവുമില്ലാതെ ക്യാമറയിലേക്ക് നോക്ക് കൈ വീശി കാണിച്ചു.

ഒരു വർഷം മുമ്പ് യുവാവിനൊപ്പം കുട്ടികളെ ഉപേക്ഷിച്ച് ഇറങ്ങി പോന്ന കൊണ്ടോട്ടി സ്വദേശിനിയായ 25 കാരിയെയാണ് അതിക്രൂരമായി പീഡിപ്പിച്ചത്.
ഇന്നലെ രാത്രി വേനപ്പാറയിൽ നിന്നും പിടികൂടിയ പ്രതിയെ അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ഇന്നാണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.

Post a Comment

Previous Post Next Post