KSEB അലൂമിനിയം കേബിൾ റോളുകൾ മോഷ്ടിച്ച പ്രതി പിടിയിൽ.
താമരശ്ശേരി: പുതുപ്പാടി പഞ്ചായത്ത് ബസാർ ആച്ചി റോഡിൽ KSEB തൂണിന് സമീപം സൂക്ഷിച്ച 136080 രൂപ വിലവരുന്ന മൂന്ന് അലൂമിനിയം കേബിൾ കഴിഞ്ഞ ശനിയാഴ്ച രാത്രി മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ ഈങ്ങാപ്പുഴ പുറ്റേൻകുന്ന് നിവാസി നിഷാന്തിനെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻറു ചെയ്തു.പുതുപ്പാടിയിലെ കെ കെ ഓൾഡ് മെറ്റൽസ് എന്ന കടയിലായിരുന്നു മോഷ്ടിച്ച കേബിളുകൾ വിൽപ്പന നടത്തിയത്.ഇയാൾ മുമ്പും കേസുകളിൽ പ്രതിയായിട്ടുണ്ട്.