മേപ്പാടി: ആത്മീയ ചികിത്സക്കെന്ന വ്യാജേനെ യുവതിയെ വിളിച്ചു വരുത്തി ബലാത്സംഗം ചെയ്‌ത വ്യാജ സിദ്ധൻ താമരശ്ശേരി കട്ടിപ്പാറ സ്വദേശി ചെന്നിയാർ മണ്ണിൽ അബ്ദുറഹിമാനെ (51) വയനാട് പോലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരം മേപ്പാടി എസ്.എച്ച്.ഒ റെമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം
കണ്ണൂർ ജില്ലയിൽ വെച്ച് പിടികൂടി. ബലാത്സംഗം, വധഭീഷണി തുടങ്ങി ഗുരുതര വകുപ്പുകൾ ചുമത്തപ്പെട്ട പ്രതിയെ കൽപ്പറ്റ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്‌തു ജയിലിലേക് അയച്ചു. ഓൺലൈൻ തട്ടിപ്പു കേസിൽ ദിവസങ്ങൾക്കു മുന്നേ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതി. പെൺവാണിഭ സംഘങ്ങൾക്ക് സ്ത്രീകളെ എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണ് ഇയാൾ എന്ന് പോലീസ് സംശയിക്കുന്നു. നിരവധി നിരാലംബരായ സ്ത്രീകൾ ഇയാളുടെ വലയിൽ കുടുങ്ങിപോയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ പൊലീസിന് ലഭിച്ചതായാണ് സൂചന.
വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്.