താമരശ്ശേരി; ഫ്രഷ്ക്കട്ട് അറവുമാലിന്യ സംസ്കകരണ ഫാക്ടറിക്കെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട് താമരശ്ശേരി സിഐയായിരുന്ന സായൂജ്കുമാറിനെ കല്ലെറിഞ്ഞ് പരുക്കേൽപ്പിച്ച കേസിൽ ഒരാളെ താമരശ്ശേരി പോലീസ് അറസ്റ്റു ചെയ്തു.മൂലത്തു മണ്ണിൽ ഷഫീഖ് (37) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.അമ്പലമുക്കിൽ വെച്ച് അറസ്റ്റു ചെയ്ത ഇയാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 31 ആയി.