ഗ്രാമീണ വായനശാല തേറ്റാമ്പുറത്തിന്
വായന ശാലയുടെ പ്രഥമ സെക്രട്ടറി ആദ്ദേഹത്തിന്റെ ശേഖരത്തിലുള്ള മുഴുവൻ പുസ്തകങ്ങളും സംഭാവനയായി നൽകി.
1970-ൽ ഗ്രാമീണ വായനശാലയുടെ പ്രവർത്തനങ്ങൾ തുടങ്ങിയ കാലം മുതൽ 10 വർഷത്തിലധികം സെക്രട്ടറിയായി പ്രവർത്തനം നടത്തിയ സി.കെ.കൃഷ്ണൻ പ്രായാ ദ്ധക്യത്തിലും ഗ്രാമീണ വായനശാലയെ ചേർത്തു നിർത്തുകയാണ്. പത്രവായനക്ക് തേറ്റാമ്പുറത്ത് ഒരു സ്ഥലം കണ്ടെത്തുക എന്ന ദൗത്ത്യത്തിന് അന്നത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ ശ്രമഫലമായാണ് ഗ്രാമീണ വായനശാലയുടെ പിറവി.
സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗികാരത്തോടെ പ്രവർത്തിക്കുന്ന ഗ്രന്ഥശാലക്ക് തന്റെ ശേഖരത്തിലുള്ള മുഴുവൻ പുസ്തകങ്ങളും അദ്ദേഹം സംഭാവന നൽകി. കാരുണ്യ പ്രവർത്തനം നടത്തുന്ന ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ഗ്രാമനന്മ കാരുണ്യ സേവന കൂട്ടായ്മക്ക് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് ധനസഹായവും നൽകി.
പുസ്തകങ്ങൾ മുൻ ഭരണ സമിതി അംഗം
വീറുമ്പാൽ വേലു ഏറ്റുവാങ്ങി. മുൻഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ഗോപാലൻകുട്ടി , വി.കെ.ഷൈജു , വി.പി. ബിജു , സി.കെ. സിബി, കെ.പി. ചന്ദ്രമതി , ഷീജ മധു , കെ.പി. ബീന, കെ.പി. മിനി പ്രഭ, കെ.പി. ശാരദ , സി.കെ. സിനി എന്നിവർ സന്നിഹിതരായി.
കാറൽ മാർക്സിന്റെ
മൂലധനം
വിശ്വവിജ്ഞാനകോശം
കാർഷിക മേഖലയിലെ പുസ്തകം
കൃഷ്ണപിള്ളയുടെ നാം മുന്നോട്ട്
എ.കെ.ജിയുടെ എന്റെ ജീവിത കഥ
മഹാഭാരതം
വി.കെ.എന്നിന്റെ അധികാരം
കുട്ടികളുടെ ബാലസാഹിത്യങ്ങൾ
ബാലവിഞ്ജാനകോശം
അഭിനവ മലയാള നിഘണ്ടു
തുടങ്ങിയ 75-ൽ പരം പുസ്തകങ്ങൾ