Trending

ലഹരി വിരുദ്ധ ക്ലാസിനൊപ്പം പ്രതിഭകളെ ആദരിച്ചു.

താമരശ്ശേരി:
കേരള എക്സൈസ് താമരശ്ശേരി റേഞ്ച്, റെഡ് കെയർ വെഴുപ്പൂർ, കുന്നിക്കൽ റെസിഡൻസ് അസോസിയേഷൻ, വൃന്ദാവൻ റെസിഡൻസ് അസോസിയേഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലഹരി ബോധവൽക്കരണവും പ്രതിഭകളെ ആദരിക്കലും നടത്തി.



റെഡ് കെയർ സെക്രട്ടറി ശ്രീജിത്ത്‌. സി കെ സ്വാഗതം പറഞ്ഞ ചടങ്ങിന് എബ്രഹാം മാസ്റ്റർ (സെക്രട്ടറി വൃന്ദാവൻ റെസിഡൻസ്) അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ബിന്ദു ആനന്ദ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ സന്തോഷ് ചെറുവോട്ട്, ഷാജു CG എന്നിവർ ക്ലാസിന്  നേതൃത്വം നൽകി. ദേശീയ ചിത്രരചന മത്സരത്തിൽ പുരസ്‌കാരജേതാവായ തീർത്ഥ S നെ ക്ലബ് പ്രസിഡന്റ്‌ മോഹൻദാസ് VK, വെയിറ്റ് ലിഫ്റ്റിങ്ങിൽ ദേശീയ യോഗ്യത നേടിയ ജിജേഷ് VKയെ ട്രഷറർ നിഷാദ് പി, കുട്ടിക്കവി അമൃത മനോജിനെ വിനോദ് PR എന്നിവർ മെമോന്റോ നൽകി ആദരിച്ചു.വിജേഷ് മാസ്റ്റർ (കുന്നിക്കൽ റെസിഡൻസ്)നന്ദി പറഞ്ഞു.
     അപർണ P, അജല ബാലൻ,അശ്വിൻ AP, ജിഷ്ണു VK, ശരത് ഷാജി, കിഷോർ കുമാർ, വിജീഷ് മാസ്റ്റർ,അർജുൻ,കൃഷ്ണൻ EI, സുരേന്ദ്രൻ KK

Post a Comment

Previous Post Next Post