Trending

യുവതി അപ്പാർട്ട്മെൻ്റിൽ തൂങ്ങി മരിച്ച നിലയിൽ.



താമരശ്ശേരി :താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ കൈതപ്പൊയിലിലുള്ള ഹൈസൻ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസിക്കുന്ന ഹസ്‌ന ( 34) നെയാണ് അപ്പാർട്ട്മെമെൻൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാക്കൂർ മുണ്ടപ്പുറക്കുന്ന് സ്വദേശിനിയായ യുവതി 8 മാസത്തോളമായി  കൈതപ്പൊയിലിൽ യുവാവിനൊപ്പം താമസിച്ചു വരികയാണ്.
 ഇന്ന് രാവിലെ പത്തുമണി ആയതിനുശേഷവും മുറി തുറക്കാത്തതിനെ തുടർന്ന് ഫ്ലാറ്റിനു ഉള്ളിലെ തൊട്ടടുത്ത റൂമിൽ താമസിക്കുന്നയാളും  നിലവിലെ ജീവിത പങ്കാളിയുമായ പുതുപ്പാടി ചോയിയോട് വേനകാവ്
 ആദിൽ വയസ്സ് (29)
 ഫ്ലാറ്റ് ഉടമസ്ഥനെ വിളിച്ചുവരുത്തുകയും തുടർന്ന് വാതിൽ ചവിട്ടി പൊളിക്കുകയും ആസമയം ഉള്ളിൽ തൂങ്ങി മരണപ്പെട്ടതായി കാണുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

ഇവർ രണ്ടുപേരും കഴിഞ്ഞ എട്ടുമാസത്തോളമായി ഒരുമിച്ച് കഴിയുകയാണ്. മരണപ്പെട്ട ഹസ്ന വിവാഹമോചിതയാണ്. ആദിലുമായി വിവാഹം കഴിച്ചിട്ടില്ല. ഹസ്നയ്ക്ക് മൂന്ന് മക്കളുണ്ട്. 13 വയസ്സുള്ള മൂത്ത മകൻ മാത്രമേ ഇപ്പോൾ അസ്നയുടെ കൂടെ താമസിക്കുന്നുള്ളൂ.  മറ്റു രണ്ടു മക്കളെയും മുൻ ഭർത്താവ് കാണിച്ചു കൊടുക്കാത്തതിലും മറ്റും ഹസ്നക്ക് മനോവിഷമം ഉണ്ടായിരുന്നതായി പറയുന്നു. ആദിലും വിവാഹമോചിതനാണ്.

ഈങ്ങാപ്പുഴയിൽ  മകൻ വെട്ടിക്കൊന്ന സുബൈദയയുടെ സഹോദരി സക്കീനയുടെ മകനാണ് ആദിൽ, 

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Post a Comment

Previous Post Next Post