കിഴക്കോത്ത്: കിഴക്കോത്ത് പഞ്ചായത്തിൽ തിരഞ്ഞെടുക്കപ്പെട്ട മെമ്പർമാരിൽ സീനിയോറിറ്റിയുള്ളയാളും, പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വ്യക്തിയുമായ വി എം മനോജിനെ പഞ്ചായത്ത് പ്രസിഡൻ്റ് പ സ്ഥാനത്തേക്ക് പരിഗണിക്കില്ല എന്നാണ് പുറത്തു വരുന്ന വിവരം.
തിരഞ്ഞെടുപ്പിൽ വിജയിച്ച ലീഗ് സ്ഥാനാർഥികളിൽ വി.എം. മനോജ് ഒഴികെ യുള്ളവർ പുതുമുഖങ്ങളാണ്. മനോജ് മൂന്നുതവണ് പഞ്ചായത്തംഗമായിട്ടുണ്ട്. ഇതിൽ രണ്ടുതവണ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനായിരുന്നു.
ഇത്തവണ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യത കൽപ്പിച്ചിരുന്നു, എന്നാൽ ദളിതനായതിനാൽ മനോജിനെ തഴയുകയാണ് എന്നാണ് ചില കോണുകളിൽ നിന്നും ഉയരുന്ന ആരോപണം.
നേരത്തേ സിപിഎമ്മിന്റെ സജീവപ്രവർത്തകനായിരുന്ന മനോജ് ലീഗി ലേക്ക് ചേക്കേറുകയായിരുന്നു. ലീഗിന് ആധിപത്യമില്ലാത്ത വാർഡുകളിൽ മത്സരിച്ച് വിജയിക്കാൻ മനോജിന് സാ ധിച്ചിരുന്നു. പഞ്ചായത്തിലെ പ്രധാന ടൗണായ എളേറ്റിലിലാണ് മനോജ് കോണിചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചത്. ദളിത് ലീഗ് കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡന്റും മണ്ഡലം ട്രഷററും മുസ്ലിംലീഗ് മറിവീട്ടിൽത്താഴം വാർഡ് വൈസ് പ്രസിഡന്റുമാണ് മനോജ് .