കുന്ദമംഗലത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡിനോട് ചേർന്ന തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർ കുന്ദമംഗലം പൊയ്യേൽ സ്വദേശി വാസുവിന് സാരമായി പരുക്കേറ്റു
ദേശീയപാതയോരത്ത് സിന്ധു തിയറ്ററിന് സമീപം രാത്രി 8.45 ഓടെയാണ് അപകടം. പരുക്കേറ്റയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഓട്ടോയിൽ യാത്രക്കാർ ഇല്ലായിരുന്നു