താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റ് - ഇരുമ്പിൽ ചീടൻ കുന്ന്ൽ റോഡിവെച്ച് രണ്ടു വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ
ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ചുങ്കം കലറക്കാംപൊയിൽ നൗഷാദിൻ്റെ മകനും കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് നാഫി (14) നാണ് തലക്ക് ഗുരുതരമായി പരുക്കേറ്റത്.നാഫിയുടെ ഇളയ സഹോദരനെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിനെ തുടർണ്ടായ വാക്കേറ്റമാണ് മർദ്ദനത്തിൽ കലാശിച്ചത്.സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിലെ തന്നെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ചുങ്കം സ്വദേശിയാണ് മർദ്ദിച്ചത്. രക്ഷിതാക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകി.