Trending

സ്വകാര്യ ബസ് സ്കൂട്ടറിന് പിറകിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോവൂരിൽ സ്വകാര്യ ബസ് സ്കൂട്ടറിന് പിറകിലിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മക്ക് ദാരുണാന്ത്യം.

കുറ്റിക്കാട്ടൂർ സ്വദേശിനിയായ തടപ്പറമ്പ് ജമീല (60)ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടരയോടെ കോവൂർ പെട്രോൾപാമ്പിന് എതിർവശത്താണ് അപകടം സംഭവിച്ചത്.സ്കൂട്ടറും ബസ്സും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു.
സ്കൂട്ടറിന് പിറകിൽ ബസ് ഇടിച്ചതോടെനിയന്ത്രണം വിട്ട് സ്കൂട്ടർ മറിഞ്ഞു.ഇതോടെ സ്കൂട്ടറിന് പിറകിൽ സഞ്ചരിച്ച ജമീലക്കു മുകളിലൂടെ ബസ് കയറിയിറങ്ങി.അപകടത്തിൽ ജമീല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.സ്കൂട്ടറിൽ ഉണ്ടായിരുന്ന ഭർത്താവ്സുലൈമാനും സാരമായി പരിക്കേറ്റിട്ടുണ്ട്.ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

Post a Comment

Previous Post Next Post