താമരശ്ശേരി:16 കാരിക്ക് നേരെ ലൈഗിംക പ്രദർശനം നടത്തിയ യുവാവിനെതിരെ താമരശ്ശേരി പോലീസ് പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്ത് അറസ്റ്റു ചെയ്തു..അമ്പായത്തോട് സ്വദേശി സിജോ മാത്യുവിനെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ 2026 ജനുവരി 27 വരെയുള്ള കാലയളവിൽ പ്രതി അതിജീവതയെ നേരിട്ടും മൊബൈൽ ഫോൺ വഴിയും ലൈംഗിക ഉദ്ദേശത്തോടെ പിൻ തുടരുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും, വീഡിയോ കാൾ ചെയ്ത് പ്രതിയുടെ ലൈംഗിക അവയവം കാണിച്ചുകൊടുത്തും അതിജീവതയുടെ സ്വകാര്യ ഭാഗങ്ങൾ കാണിച്ചുകൊടുക്കാൻ നിർബന്ധിക്കുകയും അതിജീവതയെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയും മാനസികമായും ശാരീരികമായും ഉപദ്രവിച്ചു എന്നും കാണിച്ച് 16 കാരി നൽകിയ പരാതിയിലാണ് BNS 75(1)(ii),75(1)(iii), 75(2), 78(1)(i), 78(2),351(3), IT ACT 67B(c), POCSO
11(i), 11 (iii), 11 (iv), 12 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.ഇന്നു രാവിലെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.