തിരുവനന്തപുരം: സംസ്ഥാനത്ത് വൻ പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാലിൻ്റെ ബജറ്റ്. ആർആർടിഎസ് കേരളത്തിൽ നടപ്പിലാക്കുമെന്നും നാല് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. നഗര മെട്രോകളെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ പ്രാരംഭ പവർത്തനത്തിന് 100 കോടി ബജറ്റിൽ പ്രഖ്യാപിച്ചു. എംസി റോഡ് വികസനത്തിനായി 5317 കോടി രൂപ കിഫ് ബിയിൽ നിന്ന് നീക്കിവെക്കുന്നു. വർക്ക് നിയർ ഹോം പദ്ധതി 200 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിനായി പഞ്ചായത്ത് തല സ്കിൽ കേന്ദ്രങ്ങൾക്കായി 20 കോടി നീക്കിവെക്കുന്നതായും മന്ത്രി പറഞ്ഞു.
പ്രധാന പ്രഖ്യാപനങ്ങൾ
സൗരോർജ്ജം സംഭരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകൾ തോറും പദ്ധതി
ബ്ളൂ എക്കോണമിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 കോടി