Trending

"നവതി 2K26" വർക്കിംഗ് ഗ്രൂപ്പ് യോഗം നടത്തി

താമരശ്ശേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി (നവതി 2K26) വർക്കിംഗ് ഗ്രൂപ്പ് യോഗം രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ നസീറ ഷരീഫ്, പി.പി അബ്ദുൽ ഗഫൂർ, കാവ്യ.വി.ആർ, ബ്ലോക്ക് മെമ്പർ പി.ഗിരീഷ് കുമാർ, എ.അരവിന്ദൻ ,സൈനുൽ ആബിദീൻ തങ്ങൾ,ബിന്ദു ആനന്ദ്, ടി.ആർ ഒ കുട്ടൻ മാസ്റ്റർ, ഗിരീഷ് തേവള്ളി, എ.കെ.അബ്ബാസ്, സെക്രട്ടറി ഫവാസ് ഷമീം എന്നിവർ സംസാരിച്ചു.15 വർക്കിംഗ് ഗ്രൂപ്പുകൾ ക്രമീകരിച്ച് ചർച്ചകൾ നടത്തി കരട് പട്ടിക തയ്യാറാക്കി വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻമാർ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post