താമരശ്ശേരി : കോവിലകം റോഡ് റെസിഡന്റ്സ് അസോസിയേഷൻ വാർഷിക കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി കേക്ക് മുറിച്ച് ഉത്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് സണ്ണി മാത്യു കൂഴാംപാല അധ്യക്ഷത വഹിച്ചു. ചിത്ര സുമേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. കോർവ (CORWA) ദേശീയ ജോയിന്റ് സെക്രട്ടറി. എം. കെ. ബീരാൻ മുഖ്യ പ്രഭാഷണം നടത്തി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ. നൗഷാദ് എടവണ്ണ, വാർഡ് മെമ്പർ വി. ആർ. കാവ്യാ, രക്ഷാധികാരി കെ .സി. രവിന്ദ്രൻ, പി. വി. ദേവരാജൻ, എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ഷംസീർ സ്വാഗതവും ടീച്ചർ ബിന്ദു ജോർജ് നന്ദിയും പറഞ്ഞു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ നടത്തപെട്ടു
കോവിലകം റോഡ് റെസിഡന്റ്സ് അസോസിയേഷൻ വാർഷിക കുടുംബ സംഗമം നടത്തി
byWeb Desk
•
0