ഹോട്ടൽ ആൻ്റ് റെസ്സ്റ്റോറൻ്റ് (KHRA) അസോസിയേഷൻ താമരശ്ശേരി യൂണിറ്റ് മൈക്രോ ഹെൽത്തുമായി ചേർന്ന് ഹെൽത്ത് കാർഡ് ക്യാമ്പ് നടത്തുന്നു. കാർഡ്
ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
9447451862,9447232578
🌎ആവശ്യമുള്ള രേഖകൾ ആധാർ കോപ്പിയും ഫോട്ടോയും.
🌍 ഭക്ഷ്യ സുരക്ഷ ലൈസൻസ്/രജിസ്ട്രേഷൻ മേള 31-01-2026 ശനിയാഴ്ച രാവിലെ 10.00 മണിക്ക് താമരശ്ശേരി വ്യാപാര ഭവനിൽ വച്ച് നടത്തപ്പെടുന്നു. . ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ എടുത്തിട്ടില്ലാത്ത എല്ലാ വ്യാപാരികൾക്കും മേളയിൽ പങ്കെടുത്ത് അവ കരസ്ഥമാക്കാവുന്നതാണ്.
6 മാസത്തിനകം പുതുക്കാൻ ഉള്ളവർക്കും മേളയിൽ പങ്കെടുത്ത് ലൈസൻസ്/ റജിസ്ട്രേഷൻ പുതുക്കാവുന്നത് ആണ്.
പച്ചക്കറികടകൾ , മൽസ്യകച്ചവടക്കാർ , പലചരക്കുകടകൾ , മിട്ടായികടകൾ , ഹോട്ടലുകൾ ,സ്റ്റോറുകൾ തുടങ്ങിയ എല്ലാ വിധ ഭക്ഷണ നിർമ്മാണ , വിതരണ സ്ഥാപനങ്ങൾക്കും കച്ചവടക്കാർക്കും ലൈസൻസ് / രജിസ്ട്രേഷൻ നിർബന്ധമാണ്.
3333 രൂപ വരെ ദിവസ കച്ചവടം ഉള്ള ആളുകൾക്കു 100 രൂപയുടെ രജിസ്ട്രേഷനും അതിൽ കൂടുതൽ കച്ചവടമുള്ളവർ 2000 രൂപയുടെ ലൈസൻസും ആണ് എടുക്കേണ്ടത് . റജിസ്ട്രേഷൻ ചെയ്യേണ്ടവർ ആധാർ കാർഡ് കോപ്പി , 1 ഫോട്ടോ , കൂടാതെ പഞ്ചായത്ത് ലൈസൻസ് നേടിയിട്ടുള്ളവർ അതുമായും അല്ലാത്തവർ വാടക കരാർ, നികുതി ശീട്ടും ആയും എത്തിച്ചേരണമെന്ന് അറിയിക്കുന്നു
എഫ്.എസ്.എസ്.എ.ഐ. ലൈസൻസ്/ രജിസ്ട്രേഷൻ ഇല്ലാതെ ഭക്ഷ്യ വസ്തുക്കൾ വിൽപ്പന നടത്തുന്നതും വിൽപ്പനയ്ക്കായി കൈകാര്യം ചെയ്യുന്നതും 2006- ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമമനുസരിച്ച് 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്.
കാമ്പിന് ശേഷം വരുന്ന പരിശോധനയിൽ ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. ലൈസൻസ് നേടേണ്ടവർ രെജിസ്ട്രേഷൻ നേടി പ്രവർത്തിക്കുന്നത് ഭക്ഷ്യ സുരക്ഷ നിയമം സെക്ഷൻ 61/63 പ്രകാരം 10 ലക്ഷം രൂപ പിഴ ലഭിക്കുന്ന കുറ്റമാണ്.
ലൈസൻസ് നേടാത്ത ആളുകൾ 31/01/26 ഇൽ നടക്കുന്ന മേളയിൽ പങ്കെടുത്ത് ലൈസൻസ് നേടണമെന്ന് അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : 7593873321
ഫുഡ് സേഫ്റ്റി ഓഫീസർ, കൊടുവള്ളി സർക്കിൾ