താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റിൽ നിന്നും ആരംഭിച്ച് പരപ്പൻ പൊയിലിൽ അവസാനിക്കുന്ന താമരശ്ശേരി ലിങ്ക് റോഡിൻ്റെ സർവ്വേ നടപടികൾ പുനരാരംഭിച്ചു.ചെക്ക് പോസ്റ്റ് മുതൽ കുടുക്കിൽ ഉമ്മരം വരെയുള്ള സർവേ നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നു. അണ്ടോണ-കുടുക്കിൽ ഉമ്മരം ഭാഗത്താണ് ഇന്ന് സർവേ നടത്തി കല്ലുകൾ നാട്ടിയത്.അതിനിടെ വീടും കെട്ടിടങ്ങളും നഷ്ടപ്പെടുന്ന നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തി.പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. എതിർപ്പുള്ള സ്ഥലങ്ങളിലെ പമ്പുകളിൽ കല്ലുകൾ നട്ടാതെ റോഡിൽ അടയാളപ്പെടുത്തുകയും, മറ്റിടങ്ങളിൽ കല്ലുകൾ നാട്ടുകയും മായിരുന്നു. വീട് പൊളിക്കേണ്ടി വരുന്ന ഭാഗത്ത് അലെമെൻ്റിൽ മാറ്റം വരുത്തുണമെന്നും, ഏറ്റെടുക്കുന്ന ഭൂമിക്ക് മതിയായ നഷ്ട പരിഹാരം ലഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
എന്നാൽ നാട്ടുകാരുടെ ആശങ്കകൾക്ക് പരിഹാരം കാണുമെന്ന് അധികൃതർ വ്യക്തമാക്കി.
കാരാട്ട് റസാഖ് എം എൽ എ ആയ സമയത്ത് വിഭാവനം ചെയ്ത പദ്ധതിയാണ് ലിങ്ക് റോഡ്.പദ്ധതി പ്രാവർത്തികമായാൽ ചുങ്കം ജംഗ്ഷനിലെയും, താമരശ്ശേരി ടൗണിലേയും ഗതാഗതകുരുക്കിന് പരിഹാരമാവും