ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഇകഴ്ത്തുകയും പേരും ചിത്രങ്ങളും വെട്ടിമാറ്റപ്പെടുകയും ചെയ്യുമ്പോൾ പ്രതീകാത്മക ഗാന്ധിയായി അസീസ് അവേലം മഹാത്മാഗാന്ധി ബോധന കാൽനട യാത്രക്ക് ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ പുതുപ്പാടി പഞ്ചായത്തിലെ അടിവാരത്ത് നിന്നും തുടക്കം കുറിക്കുകയാണ്.
പൊതുജനങ്ങളിലും പുതിയ
തലമുറയിലും മഹാത്മാഗാന്ധിയുടെ പ്രസക്തി ബോധ്യപ്പെടുത്തി കൊടുക്കുന്നതിനു വേണ്ടിയാണ് ഈ യാത്ര. കക്ഷി, രാഷ്ട്രീയ, മത ഭേദമന്യേ നടത്തുന്ന ഈ കാൽനട യാത്ര എല്ലാ ജനങ്ങളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ്.
ജനുവരി 26 മുതൽ 28 വരെയുള്ള മൂന്നു ദിവസങ്ങളിലായിട്ടാണ് കോഴിക്കോട് ജില്ലയിൽ ഈ യാത്ര നടത്തുന്നത്.കേരളത്തിലെ മറ്റു ജില്ലകളിലും കലാ ജാഥായോടു കൂടി യാത്ര തുടരുന്നതാണ്.
യാത്ര വഴികളിൽ പൊതുജനങ്ങൾ, രാഷ്ട്രീയ പാർട്ടികൾ, സാമുദായിക സംഘടന അംഗങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ, കലാസാംസ്കാരിക സംഘടനകൾ, കർഷകർ, വ്യാപാരി വ്യവസായികൾ, ചെറുകിട സംരംഭകർ,
ത്രിതല പഞ്ചായത്ത് സാരഥികൾ, ട്രേഡ് യൂണിയനുകൾ തുടങ്ങിയവർ എല്ലാം യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അഭിവാദ്യം അർപ്പിക്കുകയും ചെയ്യുന്നതാണ്.
ജനുവരി 26 ന് കാലത്ത് 9 30ന് എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫസർ എം.എൻ. കാരശ്ശേരി യാത്ര ഉദ്ഘാടനം നിർവഹിക്കും.
26ന് തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് താമരശ്ശേരിയിൽ പഴയ ബസ്റ്റാൻഡിൽ എത്തിച്ചേരുന്ന യാത്രയുടെ ആദ്യ ദിവസ സമാപനം ആറുമണിക്ക് പരപ്പൻപൊയിൽ അങ്ങാടിയിലാണ്
28ന് ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് ഗാന്ധിജിയുടെ സ്മരണകൾ ഉറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത് (ഗാന്ധി റോഡിൽ ) രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നയാത്രയുടെ സമാപനത്തിൽ സാഹിത്യകാരൻ
യു. കെ. കുമാരൻ മുഖ്യ പ്രഭാഷണം നടത്തും