സുരക്ഷ പെയിൻ &പാലിയേറ്റീവ് പരപ്പൻപൊയിൽ മേഖല കിടപ്പുരോഗികൾക്ക് കൈത്താങ്ങാവാൻ ഫെബ്രുവരി 11,12 തിയ്യതികളിൽ സംഘടിപ്പിക്കുന്ന ജില്ലാ വോളിമേളയുടെ സംഘടക സമിതി ഓഫീസ് അണ്ടോണയിൽ കാരാട്ട് റസാഖ് എക്സ് എം.ൽ. എ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ അബ്ദുൽ സിയാദ് അധ്യക്ഷൻ ആയിരുന്നു. വാർഡ് മെമ്പർ രത്‌നവല്ലി, പി. വിനയകുമാർ,അബ്ദുറഹ്മാൻ. സി. കെ, സന്തോഷ് താമരശ്ശേരി, ഒ. പി. ഉണ്ണി, കണ്ടിയിൽ മുഹമ്മദ്, രൂപേഷ്, എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വി. ലിജു സ്വാഗതവും പി. ഗോപാലൻ നന്ദിയും പറഞ്ഞു.
ജില്ലാ വോളിമേളയുടെ സംഘടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
byWeb Desk
•
0