കോഴിക്കോട് ജില്ലയിലെ കോഴി മാലിന്യം മറ്റു ജില്ലകളിലേക്കും കൊണ്ടുപോകുന്നതിനെ കുറിച്ച് പഠിച്ചു റിപ്പോർട്ട് നല്കാൻ കോഴിക്കോട് കളക്ടറോട് ഹൈക്കോടതി ഇടക്കാല ഉത്തരവ്.നാട്ടൊരുമ കൂട്ടായ്മക്കു വേണ്ടി
അബ്ദുൽ ഗഫൂർ, റഫീഖ് C K, സെയ്തലവി എന്നീ മൂന്ന് പേർ കോടതിയെ സമീപിച്ചതിന്റെ ഭാഗമായിട്ടാണ് 21/01/2026 കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും ഉണ്ടായത്. കോഴിക്കോട് ജില്ലയിലെ ഓരോ ദിവസത്തേയും കോഴി അറവുമാലിന്യം സംസ്കരിക്കാനുളള ശേഷി നിലവിലുള്ള ഏക സംസ്കരണ പ്ലാൻ്റായ പ്രഷ്ക്കട്ടിൽ ഇല്ലാത്തതിനാൽ അയൽ ജില്ലകളായ മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലെ പ്ലാൻ്റുകളിലേക്ക് കൊണ്ടു പോകുന്നതിന്ന് പരിശോധന നടത്തി അടുത്ത മാസം 4 ന് റിപ്പോർട്ട് നൽകാനാണ് കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ മാലിന്യം ഫ്രഷ് ക്കട്ടിന് മാത്രം നൽകണമെന്ന കലക്ടറുടെ മുൻ ഉത്തരവ് നിലനിൽക്കുന്നതിനാലാണ് ഹൈക്കോടതി റിപ്പോർട്ട് തേടിയത്.