Trending

പോറ്റിയുമായി അടൂർ പ്രകാശ് ബം​ഗളൂരുവിൽ കൂടിക്കാഴ്ച നടത്തി, ഉപഹാരവും നൽകി കൂടുതൽ ചിത്രങ്ങൾ പുറത്ത്.

തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും യു‍ഡിഎഫ് കൺവീനർ അടൂർ പ്രകാശും തമ്മിലുള്ള അടുത്ത ബന്ധം വ്യക്തമാക്കി കൂടുതൽ ചിത്രങ്ങൾ പുറത്ത്. ഇരുവരും തമ്മിൽ കേരളത്തിന് പുറത്തടക്കം വെച്ച് കൂടിക്കാഴ്ച നടത്തി. ശബരിമല തട്ടിപ്പിൽ പോറ്റിയുടെ സഹായി രമേഷ് റാവുവും അടൂർ പ്രകാശിനൊപ്പമുണ്ടായിരുന്നു. ബം​ഗളൂരുവിൽവെച്ചാണ് കൂടിക്കാഴ്ച നടത്തിയത്.

അടൂർ പ്രകാശ് ഉണ്ണികൃഷ്ണൻ പോറ്റിയിൽനിന്ന് ഒരു കവറും രമേഷ് റാവുവിൽനിന്ന് ഒരു സമ്മാനപ്പൊതിയും ഏറ്റുവാങ്ങുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. ഉണ്ണികൃഷ്ണൻ പോറ്റിയും രമേഷ് റാവുവുമായി യുഡിഎഫ് കൺവീനർ പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങൾ.



Post a Comment

Previous Post Next Post