.
താമരശ്ശേരി:
ഇന്നലെ രാത്രി 9 മണിയോടെ ചെയ്ത ശക്തമായ മഴയിൽ വീടിൻ്റെ മേൽക്കൂര തകർന്നു. താമരശ്ശേരി ചുങ്കം ചുണ്ടക്കുന്നുമ്മൽ ആരിഫയുടെ വീടിൻ്റെ മേൽക്കൂരയാണ് തകർന്നത്. ആരിഫയും സഹോദരിയുടെ രണ്ടു മക്കളുമാണ് വീട്ടിൽ ഉണ്ടാവാറുള്ളത്, അപകടം നടക്കുന്നതിൻ്റെ 5 മിനിറ്റ് മുമ്പ് ഇവർ പുറത്ത് പോയിരുന്നു, അതിനാൽ വൻ ദുരന്തം ഒഴിവായി. വീടിന് മുൻഭാഗത്തെ കോൺക്രീറ്റ് ചെയ്ത ഭാഗം ഒഴികെ ബാക്കി ഭാഗം പൂർണമായും തകർന്നു. രണ്ട് കിടപ്പുമുറികളും ,അടുക്കളയും, വീട്ടുപകരണങ്ങളും തകർന്നു.