കുന്ദമംഗലം : പടനിലം കളരിക്കണ്ടി പ്രദേശത്തെ പ്രമുഖരായ കാക്കാട്ട് കുടുംബത്തിൻ്റെ ആറാമത് സംഗമം ചെപ്പുകളത്തിൽ തറവാട്ടിൽ വെച്ച് നടന്നു.
എഴുത്തുകാരനും, പ്രഭാഷകനും കോളമിസ്റ്റുമായ TPA നസീർ സംഗമം ഉദ്ഘാടനം ചെയ്തു. പ്രമുഖ മേഖലകളിൽ തിളങ്ങിയ അത്ഭുത ബാലൻ ആസിം വെളിമണ്ണ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിതിയായിരുന്നു. അഹമ്മദ് കുട്ടി സഖാഫി മുട്ടാഞ്ചേരി ഉദ്ബോധന പ്രഭാഷണം നടത്തി.
ക്രിയാത്മക കൗമാരം, കരുത്തും കരുതലും എന്ന വിഷയത്തിൽ പ്രമുഖ സൈക്കോളജിസ്റ്റ് സ്മിത രാമപുരം വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംവദിച്ചു. കുടുംബത്തിലെ മുതിർന്ന വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.
കുടുംബത്തിൽ നിന്ന് വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ
ചടങ്ങിൽ അനുമോദിച്ചു.
വിവിധ കായിക മത്സരങ്ങളും കലാ പ്രകടനങ്ങളും നടന്നു. അഹമ്മദ് കുട്ടി ഹാജി, അഹമ്മദ് ഹാജി,
അബൂട്ടി.CK, അലിക്കുട്ടി ഹാജി,അബൂട്ടി AT, മജീദ് AT, എൻ. ഖാദർ മാസ്റ്റർ, മുഹമ്മദ് കോയ ഓണപ്പിലാക്കിൽ, മുഹമ്മദ് മേപ്പൊയിൽ,അസീസ് മേപ്പൊയിൽ, അസീസ് മാസ്റ്റർ, മുസ്തഫ മാസ്റ്റർ, കാക്കാട്ട് മുസ്തഫ, സി. കെ ആലിക്കുട്ടി,മുഹമ്മദ് കുറ്റിക്കാട്ടൂർ, മജീദ് അണ്ടോണ, മോയിൻകുട്ടി മടത്തും കുഴി, ഉണ്ണിമോയി സി.കെ, സലിം കുട്ടുമൂച്ചിങ്ങൽ എന്നിവർ സംസാരിച്ചു.
മുസ്തഫ ഹാജി അധ്യക്ഷനായ ചടങ്ങിന് അബ്ദുൽ ഖാദർ സ്വാഗതവും മുജീബ് മായനാട് നന്ദിയും പറഞ്ഞു.