Trending

കൊടുവള്ളിയിൽ എം ഡി എം എ യുമായി രണ്ടുപേർ പിടിയിൽ.


 കൊടുവള്ളിയിൽ കുപ്രസിദ്ധ മയക്ക് മരുന്ന് വിൽപനക്കാരനും സഹായിയും 6.607 ഗ്രാം എം ഡി എം എ യുമായി പിടിയിലായി.

കൊടുവള്ളി ,മാനിപുരം ,കടുക്കാങ്ങൽ മുഹമ്മദ് നിഷാൻ( 27) എന്ന ഷാനു, മുക്കം ,മൈസൂർ മല ചുടലക്കണ്ടി  ഷക്കീൽ (35) എന്നിവരാണ് ഇന്നലെ രാത്രി മുഹമ്മദ് നിഷാൻറെ വീട്ടിൽ നിന്നും പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും ഇടനിലക്കാർ മുഖേനയാണ് ലഹരി വസ്തു കോഴിക്കോട് എത്തിക്കുന്നത്. 

ഷാനു  ആദ്യമായാണ്  പിടിയിലാവുന്നത്.  ഇടക്കിടെ ഗൾഫിൽ പോയി വരുന്ന ഇയാൾ വർഷങ്ങളായി ലഹരി കച്ചവടം നടത്തി വരികയായിരുന്നു. ചെറുപ്പക്കാരായ നിരവധി പേരെയാണ് ഇയാള് ലഹരി വിൽപ്പനക്കുപയോഗിക്കുന്നത്. വീട്ടിൽ വെച്ച് ലഹരി ഉപയോഗിക്കുന്നതിനുള്ള സൗകര്യങ്ങളും നൽകിയിരുന്നു. 

കോഴിക്കോട് റൂറൽ എസ് പി കെ. ഇ.ബൈജു വിൻറെ കീഴിലുള്ള
നാർക്കോട്ടി ക് സെൽ ഡി വൈ എസ് പി പ്രകാശൻ പടന്നയിൽ,  താമരശ്ശേരി ഡി വൈ എസ് പി. പി അലവി എന്നിവരുടെ  നിർദേശപ്രകാരം നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 

സ്പെഷ്യൽ സ്ക്വാഡ് എസ് ഐ രാജീവ് ബാബു, എ എസ് ഐ ജയരാജൻ പനങ്ങാട് , സീനിയർ സി പി ഒ ജിനീഷ് ബാലുശ്ശേരി,. കൊടുവള്ളി എസ് ഐ വിനീത് വിജയൻ , എ.എസ് ഐ. ടി കെ രാജേഷ് കുമാർ , ടി പി അഖിൽ ലാൽ, കെ.ബിജിനി, എം.കെ. അനൂപ്,ഹോം ഗാർഡ് സി .കെ. വിശ്വനാഥൻ  എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post