Trending

കെ.എസ്.എസ്.പി.യു താമരശ്ശേരി സൌത്ത് യൂനിറ്റ് വാർഷിക സമ്മേളനം സമാപിച്ചു

 താമരശ്ശേരി: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയന്റെ താമരശ്ശേരി സൌത്ത് യൂനിറ്റ് സമ്മേളനം, താമരശ്ശേരി പെൻഷൻ ഭവനിൽ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ  ബിന്ദു ആനന്ദ് ഉൽഘാടനം ചെയ്തു. പുതിയ സാമൂഹിക ചുററുപാടിൽ സാമൂഹ്യ നന്മക്കായി മറ്റേത് സംഘടനെയെക്കാളും മാറ്റങ്ങളുണ്ടാക്കാൻ അനുഭവ ഞ്ജാനത്തിന്റെ അടിസ്ഥാനത്തിൽ പെൻഷൻ സംഘടനകൾക്ക് കഴിയുമെന്ന് ബിന്ദു ആനന്ദ് അഭിപ്രായപ്പെട്ടു. യൂനിറ്റ് പ്രസിഡണ്ട്  പി.ഗണേശൻ പിള്ളയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കൊടുവള്ളി ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി.പി മുഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കമ്മറ്റി അംഗങ്ങളായ എ.എം.അബ്ബാസ്, കെ.നാരായണൻ മാസ്റ്റർ, എം.എൽ ജോസഫ് മാസ്റ്റർ, വി.കെ രത്നമ്മ ടീച്ചർ, പി.സൈനബ ടീച്ചർ, എം.ജെ.ജോസ് മാസ്റ്റർ, കെ.രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു ജോ : സെക്രട്ടറി, കെ. ശ്രീനിവാസൻ സ്വാഗതവും, കെ. സാമി ക്കുട്ടി അനുശോചന പ്രമേയ യും , വനിത വേദി കൺവീനർ കെ. ഹേമലത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. പുതിയ ഭാരവാഹികളായി ടി.കെ .വൽസല കുമാരി ടീച്ചറെ പ്രസിഡണ്ടായും, എം.ജെ.ജോസ് മാസ്റ്ററെ സെക്രട്ടറിയായും, കെ.രാധാകൃഷ്ണനെ ട്രഷററായും തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post