സിപിഐഎം സംസ്ഥാന കമ്മിറ്റി മെമ്പറും സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ടും മുൻ എംഎൽഎയും ആയിരുന്ന കെ മൂസ്സ കുട്ടിയുടെ പത്താം ചരമവാർഷിക ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിക്കാൻ തീരുമാനിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി കുടുംബ സംഗമം,ട്രേഡ് യൂണിയൻ -വനിത യുവജന - കർഷക കൂട്ടായ്മകൾ പ്രതിഭകളെ ആദരിക്കൽ, പ്രകടനം,പൊതുസമ്മേളനം കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. 21ന് നടക്കുന്ന കുടുംബ സംഗമം പാർട്ടി ജില്ലാ സെക്രട്ടറി എം മഹബൂബ് ഉദ്ഘാടനം ചെയ്യും. 22ന് വൈകുന്നേരം പരപ്പൻപൊയിലിൽ നടക്കുന്ന പൊതു സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ എം വി ജയരാജൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ജില്ലാ കമ്മിറ്റി മെമ്പർ കെ ബാബു, നാസർ കൊളായി തുടങ്ങിയ പ്രമുഖ നേതാക്കൾ സംസാരിക്കും. പരിപാടികളുടെ വിജയത്തിനായി പി സി അബ്ദുൽ അസീസ് ചെയർമാനും പി വിനയകുമാർ കൺവീനറും ടി കെ ബൈജു ട്രഷററുമായ സ്വാഗത സംഘത്തിന് രൂപം നൽകി. സംഘാടകസമിതി ഓഫീസ് ഏരിയ സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തു. പി സി അബ്ദുൽ അസീസ്, പി വിനയകുമാർ,ടി കെ ബൈജു, ഒ പി ഉണ്ണി, എ സി ഗഫൂർ എന്നിവർ സംസാരിച്ചു.